ഹരിപ്പാട്: കാപ്പ കേസിൽ രണ്ടുതവണ ജയിൽശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങി വീണ്ടും വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട കുമാരപുരം സ്വദേശി കിഷോർ (35) പിടിയിൽ. കാപ്പ നിയമ പ്രകാരം വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.