ചേർത്തല: സംസ്ഥാന പൊതുവിദ്യാഭാസ വകുപ്പ് ജില്ലാ തലത്തിലെ മികച്ച എൻ.എസ്.എസ് യൂണിറ്റുകൾക്ക് നൽകുന്ന അവാർഡിന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച്.എസ്.ഇ വിഭാഗം യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്റി പ്രൊഫ.സി. രവീന്ദ്രനാഥിൽ നിന്ന് പ്രിൻസിപ്പൽ എം.ബാബു, പ്രോഗ്രാം ഓഫീസർ മഞ്ജു സത്യൻ, വോളണ്ടിയർ ലീഡർമാരായ ആദർശ്, അർച്ചന എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
2018-19 വർഷത്തിൽ യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങള മുൻ നിറുത്തിയാണ് അവാർഡ്. യൂണിറ്റ് നടത്തിയ19 പ്രത്യേക പ്രവർത്തനങ്ങളിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്കായി നടത്തിയ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, ജല സ്രോതസുകളുടെ ശുചീകരണം എന്നിവയ്ക്കൊപ്പം ദേശീയതലത്തിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ ഒരു വിദ്യാർത്ഥിനിയെ പങ്കെടുപ്പിച്ചതും അവാർഡ് നിർണയത്തിന് സഹായിച്ചു.