adityan

കുട്ടനാട്: കുടുംബക്ഷേത്രത്തിൽ കൂട്ടുകാരുമൊത്തു തൊഴാനെത്തിയ വിദ്യാർത്ഥി ക്ഷേത്ര മതിലിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റു മരിച്ചു. തലവടി ഏഴാം വാർഡ് വ്യാസപുരം വേളാംപറമ്പിൽ (അശ്വതി നിവാസ്) വി. ശശിയുടെ ഇളയ മകൻ ആദിത്യൻ (12) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറിന് ശിവകാമി അമ്മൻ കോവിലിലായിരുന്നു സംഭവം. അലങ്കാര ദീപങ്ങളുടെ വയറിൽ അറിയാതെ പിടിച്ച ആദിത്യന് ഷോക്കേൽക്കുകയായിരുന്നു. അനക്കമില്ലാതെ ആദിത്യൻ നിൽക്കുന്നതുകണ്ട് കൂട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ എടത്വയിലെ സ്വകാര്യ ആശുപത്രിയലും പിന്നിട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: ജയന്തി. സഹോദരൻ: ശരൺ