union

ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ക്വിസ് മത്സരം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് കലേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് സമ്മാനദാനം നിർവഹിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 320 ഒാളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആദിത്യ ആനന്ദ്,അനുശ്രീ അനിൽ, അഭിജിത്ത് അമ്പാടി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കെ.പി.പരീക്ഷിത്ത്.സുനിൽ താമരശേരി,രജിമോൻ,സാബു,സന്തോഷ് പുതുക്കരശേി,അരുൺ,കൃഷ്ണകുമാർ,മധുസൂദനൻ,സന്തോഷ് എന്നിവർ നേതൃത്വം നൽകി.