poru

കുട്ടനാട് : ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്കൂൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഇൻറർ സ്കൂൾ മെഗാ ക്വിസ് മത്സരം സ്കൂൾ മാനേജർ ഫാ.ജോസഫ് മര്യാലയം ഉദ്ഘാടനം ചെയ്തു.ചാക്കോ മാത്യു പ്രോഗ്രാം കോർഡിനേറ്ററായിരുന്നു. ലൈജു കോശി മാത്യു മത്സരം നിയന്ത്രിച്ചു. ഗവ.മോ‌ഡൽ സ്കൂൾ അമ്പലപ്പുഴ ജേതാക്കളായി.കാർമ്മൽ ഇന്റർനാഷണൽ സ്കൂൾ പുന്നപ്ര രണ്ടും,പ്ലാസിഡ് വിദ്യാവിഹാർ സ്കൂൾ, ചെത്തിപ്പുഴ മൂന്നും സ്ഥാനം നേടി. സ്കൂൾ പ്രിൻസിപ്പൽ ഫാ.പോൾ മങ്ങാട് സമ്മാനങ്ങൾ വിതരണം ചെയ്തു.