a

മാവേലിക്കര: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും നിയമസഭാംഗവുമായി​രുന്ന എസ്.ഗോവിന്ദക്കുറുപ്പിന്റെ 17ാമത് ചരമവാർഷികാചരണം ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. അഡ്വ.ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, ആർ.രാജേഷ് എം.എൽ.എ, കോശി അലക്സ്, ലീലാ അഭിലാഷ്, അഡ്വ. ജി അജയകുമാർ, ആർ.ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു. എസ്.സുനിൽകുമാർ സ്വാഗതവും ശ്രീപ്രകാശ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കമുകിൻവിള, തട്ടയ്ക്കാട്ടുപടി, ചാക്കട ഗുരുമന്ദിരം ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള അനുസ്മരണ റാലികൾ സമ്മേളന നഗറിൽ എത്തിച്ചേർന്നു.