ambala

അമ്പലപ്പുഴ: പുറക്കാട് ജംഗ്ഷനിൽ വൈകുന്നേരങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്താത്തതിനെത്തുടർന്ന് വിദ്യാർത്ഥികളടക്കം വലയുന്നു. നാലു മണിക്കു ശേഷമാണ് സ്റ്റോപ്പിൽ ബസ് നിറുത്താത്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അമ്പലപ്പുഴയിൽ നിന്ന് നിറയെ ആളുകളുമായി വരുന്ന ബസുകൾ പുറക്കാട്ട് നിറുത്താതെ പോവുകയാണ്. എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഏറെ നേരം കാത്തു നിന്നതിന് ശേഷമാണ് ബസ് കിട്ടി വീട്ടിൽപ്പോകുന്നത്.

പുറക്കാടു നിന്നും വൈകുന്നേരം ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്കൂൾ മാനേജ്മെൻറും, രക്ഷാകർതൃസമിതിയും ആവശ്യപ്പെട്ടു.