മാരാരിക്കുളം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരിക്ക് ക്ഷേത്രം തന്ത്റി കടിയക്കോൽ വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ശങ്കരൻ നമ്പൂതിരി,കീഴ്ശാന്തി രമീഷ് ശാന്തി എന്നിവർ നെൽകറ്റകൾ തലയിലേന്തി വാദ്യമേള അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് അരിമാവ് കൊണ്ട് അലങ്കരിച്ച നമസ്‌ക്കാര മണ്ഡപത്തിൽ സമർപ്പിച്ചു.തുടർന്ന് തീർത്ഥം തളിച്ച് മഹാലക്ഷ്മി പൂജ ചെയ്ത് ആദ്യ നിറകതിർ ക്ഷേത്രത്തിൽ സമർപ്പിച്ചു.