ആലപ്പുഴ : പറവൂർ പഞ്ചായത്ത് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ അഞ്ചാമത് കുടുംബ സംഗമവും മെരിറ്റ് ഈവനിംഗും പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റ് ചെയർമാൻ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.വിശ്വനാഥൻ സ്കാേളർഷിപ്പ് വിതരണം ചെയ്തു. 80 വയസ് കഴിഞ്ഞ അസോസിയേഷൻ അംഗങ്ങളെ ആദരിച്ചു. പവർ ലിഫ്റ്റിംഗിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ യദുകൃഷ്ണനെ അനുമോദിച്ചു.