പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്ത് 11-ാം വാർഡ് ചോഴേകാട്ടിൽ ഷൺമുഖന്റെ വീടിന് മുകളിലേക്ക് പ്ലാവ് വീണു.മേൽക്കൂരയുടെ ഒരുഭാഗം തകർന്നു.ഷൺമുഖന്റെ മരുമകൾ അഞ്ചുവും ഒരു വയസ് പ്രായമുള്ള മകൻ ത്രിലോകും കിടന്നിരുന്ന മുറിക്ക് മുകളിലേക്കാണ് പ്ലാവ് പതിച്ചത്.തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.