ramayanam

ചാരുംമൂട്: ശ്രീരാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ 16 വെള്ളിയാഴ്ച വെളുപ്പിനു അഞ്ചു മുതൽ നൂറനാട് കാവുംപാട് ആശ്രമ ജംഗ്ഷനിലുള്ള അയോദ്ധ്യാ നഗറിൽ അഹോരാത്ര രാമായണ പാരായണ യജ്ഞം നടത്തും. കൊയ്പ്പളളി കാരാഴ്മ സോമനാഥൻ സ്വാമി യജ്ഞാചാര്യനായും പഴകുളം ശശിധരൻ നായർ, ജയശ്രീ സതീഷ് പാവുമ്പ യജ്ഞ പൗരാണികരായും പങ്കെടുക്കും. അന്നേ ദിവസം യജ്ഞശാലയിൽ വിശേഷാൽ പൂജകൾ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് കൺവീനർ ബി.അനിൽകുമാറും ജോ. കൺവീനർ രാജീവ് ഉണ്ണിത്താനും അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9745693668 .