a

മാവേലിക്കര: പുനർനിർമ്മാണത്തിനായി റോഡിൽ ഉറപ്പിച്ച മെറ്റൽ ശക്തമായ മഴയിൽ കുത്തിയൊലിച്ച് പോയി. കുറത്തികാട് പബ്ലിക്ക് മാർക്കറ്റിന് സമീപം മണ്ഡപത്തിൻകുഴിയിൽ ഭാഗത്തെ റോഡിന്റെ ഒരു സൈഡാണ് ഒഴുകിയോലിച്ച് പോയത്. ജംഗ്ഷനിൽ ഉണ്ടായിരുന്ന കലിങ്കും ഓടയും പുനർനിർമ്മാണത്തിനായി മെറ്റലിട്ട് ഉറപ്പിച്ചപ്പോൾ അടഞ്ഞത് കാരണം കുറത്തികാട് ജംഗ്ഷന് കിഴക്ക് നിന്നും ചന്തയിൽ നിന്നുമുള്ള വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ജംഗ്ഷനിൽ നിന്ന് താഴ്ചയുള്ള വടക്ക് ഭാഗത്തോട്ട് വെള്ളം ശക്തിയിയി ഒഴുകിയതാണ് മെറ്റിൽ ഒലിച്ച് പോകാൻ കാരണം. ഇന്നലെ വൈകിട്ട് പെയ്ത ശക്തിമായ മഴയിൽ കടകളിലും വെള്ളം കയറി.