അരുർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഒഫ് കേരള അരൂർ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.എസ്.മുജീബ് അദ്ധ്യക്ഷനായി.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.ആർ.രാജശേഖരൻ സംഘടനാ വിശദീകരണം നടത്തി. സുനിൽകുമാർ കുടുംബ സഹായ നിധി വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ശരത് കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു..ചേർത്തല മേഖലാ പ്രസിഡന്റ് എ.ഡി.ചന്ദ്രലാൽ, അരൂർ മേഖലാ കോ-ഓർഡിനേറ്റർ മുഹമ്മദാലി, കൊച്ചി മേഖലാ സെക്രട്ടറി വി.ടി.അഭയൻ, മേഖലാ സെക്രട്ടറി ജീമോൻ, എറണാകുളം ജില്ലാ പ്രസിഡന്റ് വേണു എന്നിവർ സംസാരിച്ചു.