ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്ത് പാറ്റൂർ സാംസ്കാരിക നിലയത്തിൽ വയോജന സൗഹൃദ കേന്ദ്രം തുറന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ വയോജനങ്ങൾക്കു് പകൽ സമയങ്ങളിലെ സംരക്ഷണവും പോഷക സമൃദ്ധമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ നായർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.പി.മധുകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.നരേന്ദ്രൻ, സ്വപ്ന സുരേഷ്, ടി.കെ.രാജൻ,ഭരണിക്കാവ് സി.ഡി.പി.ഒ ലളിത, നളിനി ദേവദാസ് ,വി.എസ്.ദിവ്യ,
ടി.എസ്.തങ്കമണി, ഷീജാ ശശി, എസ്.സരള, മഞ്ജു ദിലീപ്, ജെ.സോബി, പി.മിനി,
അശ്വതി സന്തോഷ്, ഗിരിജ മോഹൻ തുടങ്ങിയവർ സംസാരിച്ചു.