a

മാവേലിക്കര: പല്ലാരിമംഗലത്ത് ദമ്പതികളെ വീട്ടിൽ കയറി തലയ്ക്കടിച്ചുകൊന്ന സംഭവത്തിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 26ന് വിചാരണ തുടങ്ങും. പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്ന ഗവ.പ്ലീഡർ സി.വി. ലുമുംബ കൊലപാതക സ്ഥലം സന്ദർശിച്ചു.

2018 ഏപ്രിൽ 23ന് ഉച്ചയ്ക്ക് 2.45 നായിരുന്നു നാടിനെ ഞെട്ടിച്ച കോലപാതകം നടന്നത്. പല്ലാരിമംഗലം ദേവു ഭവനിൽ ബിജു (50), ഭാര്യ ശശികല (42) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പല്ലാരിമംഗലം തിരുവമ്പാടി വീട്ടിൽ സുധീഷാണ് (39) പ്രതി. ഇയാൾ ദമ്പതികളെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് താഴെ വീഴ്ത്തിയ ശേഷം ഇഷ്ടിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി ഇപ്പോഴും ജയിലിലാണ്.