palam


കായംകുളം: ശക്തമായ മഴയിലും ഒഴുക്കിലും വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് നിർമ്മാണത്തിനായി പൊളിച്ച മുട്ടേൽ പാലത്തിന്റെ അപ്രോച്ച് പാലത്തിന്റെ ഒരു ഭാഗം പൊളിച്ചതോടെ പുതുപ്പള്ളി ഗ്രാമം ഒറ്റപ്പെട്ടു. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കടന്നുപോകത്തക്ക രീതിയിൽ അടുത്തിടെ നിർമ്മിച്ച താത്കാലിക സംവിധാനമാണ് ഇന്നലത്തെ ശക്തമായ ഒഴുക്കിൽ ഇല്ലാതായത്.

അപ്രോച്ച് പാലത്തിൽ നാല് പൈപ്പുകൾ ഉണ്ടായായിരുന്നുവെങ്കിലും വെള്ളം ഒഴുകി മാറുന്നതിന് അത് പോരായി​രുന്നു. വെള്ളം തിങ്ങി വന്നതോടെ പാലത്തിന്റെ കിഴക്ക് ചിറക്കടവത്ത് നൂറോളം വീടുകൾ വെള്ളത്തിലായി. തുടർന്നാണ് ഇന്നലെ വഴിയുടെ ഒരു വശം ജെ.സി.ബി കൊണ്ട് പൊളിച്ച് വെള്ളം ഒഴുക്കി വിട്ടത്.

തീരദേശ മേഖലയാത പുതുപ്പള്ളിക്ക് ഇതോടെ കായംകുളവുമായുള്ള ബന്ധം നഷ്ടമായി.

അപ്രോച്ച് പാലത്തിന് വേണ്ടി ആറരലക്ഷം അനുവദിച്ചിരുന്നു. എന്നാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കി തെങ്ങ് കുറ്റികൾ താഴ്ത്തിയല്ല ഇത് നിർമ്മിച്ചത്. ആദ്യം തന്നെ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. മഴക്കെടുതികളിൽ പെട്ട് കഷ്ടപ്പെടുമ്പോഴും ഗതാഗത സംവിധാനം ഇല്ലാതെ തീരദേശ വാസികൾ ദുരിതമനുഭവിക്കുകയാണ്.