വള്ളികുന്നം: ശക്തമായ കാലവർഷക്കെടുതിയിൽ വള്ളികുന്നത്തും ഭരണിക്കാവിലും കൃഷിക്കും വീടുകൾക്കും നാശനഷ്ടം.
വളളികുന്നം കടുവിനാൽ വിളയിൽ കിഴക്കതിൽ രവീന്ദ്രന്റെ 15 സെന്റിലുള്ള വെറ്റില കൃഷി ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്ന് കണക്കാക്കുന്നു. ഭരണിക്കാവ് കട്ടച്ചിറ പാലക്കോട്ട് ദീപക്കിന്റെ വീട്ടിലും വളളികുന്നം മലമേൽ ചന്ത ഈരിക്കൽ തറ കിഴക്കതിൽ ഗോപിനാഥപിള്ളയുടെയും വീടുകളുടെ മുകളിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു.