അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ ആലിശ്ശേരിൽ മഹേശ്വരിയുടെ വീടിന്റെ മേൽക്കൂര മുഴുവനായി തകർന്നു. മേൽക്കൂരയുെട അവശിഷ്ങ്ങൾ വീണ്, ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ആമിന,അൽഫിയ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വീശിയിച്ച കാറ്റിലാണ് മേൽക്കൂര തകർന്നത്.