ചേർത്തല: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഓടുകൾ ഇളകി തെറിച്ചു. പള്ളിയുടെ അൾത്താരയ്ക്ക് മുകൾവശത്തെ ആയിരത്തോളം ഓടുകളാണ് കാറ്റിൽ ഇളകി നിലത്ത് വീണ് തകർന്നത്. തീർത്ഥാടകർ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഒാടി. ആർക്കും പരിക്കില്ല.
മ്യൂസിക്ക് സിസ്റ്റത്തിലും ഇലക്ട്രിക്ക് ഉപകരണങ്ങളിലും വെള്ളം കയറി. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വികാരി ഫാ.ടോമി പനക്കൽ പറഞ്ഞു.