ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷവും 92-ാമത് മഹാസമാധി ദിനാചരണവും വിപുലമായി നടത്താൻ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ മേഖല യോഗങ്ങൾ ആരംഭിച്ചു.ചേർത്തല നഗരത്തിൽ നടക്കുന്ന ജയന്തി റാലിയിലും മഹാസമ്മേളനത്തിലുമായി 3000 പേരെ പങ്കെടുപ്പിക്കാനും മഹാസമാധി ദിനാചരണം ശാഖകൾ കേന്ദ്രീകരിച്ച് വിപുലമായി ആചരിക്കാനും യോഗം തീരുമാനിച്ചു.പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പൂച്ചാക്കൽ മേഖല യോഗം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, യൂണിയൻ കൗൺസിലർമാരായ ബിജുദാസ്,പി.വിനോദ്, വി.എ.സിദ്ധാർത്ഥൻ,കെ.എം.മണിലാൽ,പി.പി.ദിനദേവൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് രേണുക മനോഹരൻ എന്നിവർ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം നന്ദിയും പറഞ്ഞു.