ചേർത്തല:വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടമ്മയെ ഉപദ്റവിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശി മുസ്തഫാ മണ്ഡലിനെയാണ് (35) മാരാരിക്കുളം പൊലീസ് പിടികൂടിയത്.
വരകാടിയിലാണ് സംഭവം.ഉച്ച സമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പതുങ്ങി വീടിന്റെ പിൻഭാഗത്ത് കൂടി അടുക്കളയിൽ എത്തിയ യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മ നിലവിളച്ചു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വരകാടിയിൽ ഒരു കരാറുകാരൻ ഇരുപതോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതിലൊരാൾ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. പരാതി ഉയർന്നപ്പോൾ ഇയാളെ മടക്കി അയച്ചു. നിയമപ്രകാരമുള്ള രേഖകളൊന്നും ഇല്ലാതെയാണ് സ്റ്റേഷൻ അതിർത്തിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതെന്ന് മാരാരിക്കുളം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവരുടെ യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.