ആലപ്പുഴ: പ്രളയ ബാധിതർക്ക് സഹായം എത്തിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കളക്‌ഷൻ സെന്റർ തുടങ്ങി. ജില്ലാ കോടതിയിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി എ.ബദറുദ്ദീൻ നിർവഹിച്ചു.
രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് കളക്ഷൻ പോയിന്റ് പ്രവർത്തിക്കുക. സബ് ജഡ്ജ് വി.ഉദയകുമാർ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എം.ബഷീർ എന്നിവർ പങ്കെടുത്തു.
പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കുട്ടനാട്ടിലെ സെന്റ്മേരീസ് സ്കൂളിൽ എത്തിയ സംഘം ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം ആരാഞ്ഞു. പ്രളയത്തിൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ച് നീതിധാര അദാലത്ത് നടത്തും. ഇതിനുള്ള അപേക്ഷകൾ കോടയികളിൽ സ്വീകരിക്കും.