s

ഹരിപ്പാട് : പാലത്തിനടിയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. മാതിരമ്പള്ളി - പെരുമാങ്കര പാലത്തിനടിയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് നീക്കുന്നത്.

പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

തുടർന്ന് മന്ത്രിയുടെ നിർദ്ദേശാനുസരണം ബാർജുകൾ ഉപയോഗിച്ച് ഇന്നലെ മാലിന്യം നീക്കം ചെയ്തു. മേഖലയിലെ ആറ് പാലങ്ങൾ ഇതേ സ്ഥിതിയിലാണെന്ന് മന്ത്രി പറഞ്ഞു.