ചാരുംമൂട്: ശക്തമായ മഴയിൽ താമരക്കുളം ഗ്രാമപഞ്ചായത്തില പല പ്രദേശങ്ങളും വെളളത്തിലായി.ചത്തിയറ നടീൽ വയലിൽ ഇരുപതോളം വീടുകളിലാണ് വെളളം കയറിയത്. കഴിഞ്ഞ പ്രളയത്തിൽ ഈ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിരുന്നു. ഇന്നലെ ഗ്രാമ പഞ്ചായത്ത് പ്രതിനിധകൾ വീടുകൾ സന്ദർശിച്ചു.