a

മാവേലിക്കര: മാന്നാർ ഇന്റർനാഷണൽ ഐ.റ്റി.ഐയിൽ കുടുംബ സംഗമവും അനുമോദനവും സഹായധന വിതരണവും നടന്നു. 92-94 ബാച്ചിലെ വിദ്യാർത്ഥികളാണ് മഹാരാജാസ് പാലസിൽ പരിപാടി സംഘടിപ്പിച്ചത്. ബാച്ചിലെ അംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് അവാർഡ് നൽകി. മികച്ച ഐ.റ്റി.ഐക്കുള്ള പുരസ്കാരം ലഭിച്ച ഇന്റർനാഷണൽ ഐ.റ്റി.ഐ പ്രിൻസിപ്പൽ ജി.മധുവിനെ പ്രോഗ്രാം കോർഡിനേറ്റർ പി.കെ നിയാസ് പൊന്നാട അണിയിച്ച് ആദരിച്ചു.

കുടുംബസംഗമം പ്രിൻസിപ്പൽ ജി.മധു ഉദ്ഘാടനം ചെയ്തു. ബെന്നിക്കുട്ടി, ബാബു, രാജൻ, സുനിൽ, സുരേഷ്, അഹമ്മദ്ഷാ എന്നിവർ സംസാരിച്ചു.