tv-r

അരൂർ: ശക്തമായ മഴയിലും കാറ്റിലും മരം വീണു വീട് തകർന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡിൽ ഉദയനാട്ട് ചിറയിൽ പവിത്രന്റെ വീടിന് മുകളിലേയ്ക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരം കടപുഴകി വീണത്. വൻ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി മാറിയതിനാൽ ദുരന്തമൊഴിവായി. വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു.