ഹരിപ്പാട്: കായംകുളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവനിലേക്ക് ധനസഹായം നൽകി. ഗാന്ധിഭവനിലെ അന്തേവാസികളുടെ പ്രിയപ്പെട്ട ഡയറക്ടർ ഷമീറിനെ ചടങ്ങിൽ ആദരിച്ചു. ധനസഹായ വിതരണവും ആദരിക്കലും പ്രസിഡന്റ് രാജേഷ്‌കുമാർ നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ ആർ.ഓമനക്കുട്ടൻ, സെക്രട്ടറി സജു തോമസ്, ജി.ജി.ആർ അനിയൻ കുറിച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു.