ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് കാര്യാലയവും വില്ലേജ് ഓഫീസും പ്രധാന മാർക്കറ്റും സ്ഥിതി ചെയ്യുന്നതിനു സമീപത്തായി നിലകൊള്ളുന്ന വൈദ്യുതി ട്രാൻസ്ഫോമർ അപായഭീഷണി ഉയർത്തുന്നു. വാഹന തിരക്കേറിയ പ്രധാന പാതയ്ക്കരികിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.പ്രധാന പാതയുടെ വികസനം നടന്നതോടുകൂടി ഇത് മാറ്റി സ്ഥാപിക്കാനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നിത്യേന നൂറുകണക്കിനു വാഹനങ്ങളും, കാൽനടയാത്രക്കാരും കടന്നു പോകുന്ന മാർക്കറ്റിനു സമീപമാണ് ട്രാൻസ്ഫോമർ. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ട്രാൻസ്ഫോമർ ഇപ്പോൾ കുറ്റിക്കാട്ടിനുള്ളിലായിരിക്കുകയാണ് പാതയോട് ചേർന്നാണ് വൈദ്യുത ഫ്യൂസ് യൂണിറ്റും മറ്റും നിലനിൽക്കുന്നത്. ഫ്യൂസ് യൂണിറ്റും അനുബന്ധ യൂണിറ്റ് ബോർഡും വള്ളിപ്പടർപ്പുകൾ പടർന്നു കയറിയ നിലയിലാണ്. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അധികാരികൾ ശ്രദ്ധിക്കാത്ത അവസ്ഥയിലാണിത്.
അടിയന്തരമായി ട്രാൻസ്ഫോമറിന് ചുറ്റുവേലി സ്ഥാപിക്കുകയും കുറ്റിക്കാടുകൾ നീക്കം ചെയ്യുകയും വേണം. പൊതുജനങ്ങളുടെ ഭീതിയകറ്റുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം.
പ്രദേശവാസികൾ