കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. കാക്കനാട് നടക്കാവിൽ പുത്തൻവീട്ടിൽ ടി.പാപ്പച്ചൻ (62) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 7 ന് പാപ്പച്ചൻ കാക്കനാട് ജംഗ്ഷന് സമീപം റോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചിടുകയായിരുന്നു. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പെരിങ്ങാല ചെറുപുഷ്പം മലങ്കര കത്തോലിക്കാ പളളിയിൽ. ഭാര്യ : ലീലാമ്മ. മക്കൾ:അജുതോമസ്,അൻസുതോമസ്.മരുമക്കൾ ജോമോൾ,സിബിൻ.