ambala

അമ്പലപ്പുഴ: പ്രളയജലത്തിന്റെ കടലിലേക്കുള്ള ഒഴുക്കിന് തടസമായി നിൽക്കുന്ന കാറ്റാടി മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ തോട്ടപ്പള്ളി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. 150 മീറ്റർ മണൽതിട്ട ഇനിയും നീക്കിയാലെ നീരൊഴുക്ക് ശകതിപ്പെടുകയുള്ളൂ. ഈ ഭാഗത്തു നിൽക്കുന്ന കാറ്റാടി മരങ്ങളും വെട്ടിമാറ്റണം.പുറക്കാട്, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ പ്രദേശങ്ങളിലെ പല പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി. തോട്ടപ്പള്ളി കൃഷിത്തോട്ടം പാടശേഖരം സെക്രട്ടറി എസ്.ശ്രീകുമാർ ഉപരോധം ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി വൈ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.മലയിൽത്തോട് പാടശേഖര സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ, വി.എസ്. പ്രഭ, കെ.കൃഷ്ണമ്മ, എം.മുരളി, എം.പ്രസന്നൻ, എൻ.അജയൻ, എ.എസ്.സുദർശനൻ, തുടങ്ങിയവർ സംസാരിച്ചു. പി.പി.ചിത്തരഞ്ജൻ, സി.ഷാംജി, എ.ഓമനക്കുട്ടൻ തുടങ്ങിയവർ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചു