a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ പരേതനായ സി.വി.ശ്രീധരൻ നമ്പൂതിരിയുടെയും ചന്ദ്രിക അന്തർജനത്തിന്റെയും മകൻ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് (48) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 2016ൽ പട്ടാമ്പി പെരുമടിയൂർ സോമയാഗത്തിനു ആചാര്യ പദവി വഹിച്ചിരുന്നു. ഭാര്യ: മലപ്പുറം ചങ്ങരംകുളം നരിപ്പറമ്പ് മനയിൽ ജയശ്രീ പത്തിനാടി. മകൻ: ജിതേന്ദ്രൻ നമ്പൂതിരി. സഹോദരൻ: ശ്രീഹരി നമ്പൂതിരി.