ചേർത്തല : ദേശീയ പാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കനത്ത മഴക്കിടെ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു.കാറിനുള്ളിലുണ്ടായിരുന്ന വയലാർ കളവംകോടം ലക്ഷ്മിസദനത്തിൽ സാട്ടോ(39),മാതാവ് കനകമ്മ(67)എന്നിവർ നിസാരപരിക്കുകളോടെ രക്ഷപെട്ടു.ഇന്നലെ രാവിലെ 10.15ഓടെ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം പാതയോരത്തു നിന്ന തണൽമരത്തിന്റെ ചില്ലകളാണ് ഒടിഞ്ഞുവീണത്.ഒടിഞ്ഞുവീണ മരച്ചില്ല ചില്ല് തുളച്ച് വാഹനത്തിനുള്ളിലേക്കു തറച്ചുകയറിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. .സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും മരംവീണു തകർന്നു.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.