ആലപ്പുഴ: കാറിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. മാവേലിക്കര, നൂറനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാൽ കിലോ കഞ്ചാവുമായി താമരക്കുളം കണ്ണനാകുഴി മുറി ലക്ഷ്മി ഭവനത്തിൽ ശ്രീരാജ് (20 ) താമരക്കുളം വില്ലേജിൽ വിളയിൽ സുനിൽ (25 ) എന്നിവരെ പിടികൂടിയത്. നൂറനാട്ട് ഒരു വർഷം മുമ്പ് നടന്ന കൊലക്കേസിലെ പ്രതികളാണ് ഇരുവരും.