s

ചാരുംമൂട്: പതി​നഞ്ചുകാരി​യെ പീഡി​പ്പി​ക്കാൻ ശ്രമി​ച്ച മദ്ധ്യവയസ്കൻ പി​ടി​യി​ൽ. നൂറനാട് തത്തംമുന്ന പുത്തൻത്തറയിൽ സജി (49)യാണ് പി​ടി​യി​ലായത്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിന് പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലെന്നു മനസ്സിലാക്കിയ പ്രതി വീടിന്റെ അടുക്കള വാതിലിലൂടെ അകന്നു കടന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയതായിട്ടാണ് പരാതി. നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി​യെ അറസ്റ്റു ചെയ്തത്. പോക്സോ നി​യമ പ്രകാരം കേസെടുത്ത ഇയാളെ ഇന്നലെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സജിയുടെ ഭാര്യ കൊല്ലം സ്വദേശി ഇയാളുമായി പിണങ്ങിക്കഴിയുകയാണ്. വീട്ടിൽ പ്രായമായ അമ്മയും സജിയുമാണ് താമസിച്ചു വന്നി​രുന്നത്.