bus

ആലപ്പുഴ: പ്രളയദുരിതം അനുഭവിച്ച് എസ്.ഡി.വി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കാൻ ആലപ്പുഴയിലെ സ്വകാര്യ ബസ് ഉടമകൾ അത്യാവശ്യസാധനങ്ങൾ എത്തിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കെ.ബി.ടി.എ ആലപ്പുഴ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യനിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് എൻ. സലിം, സെക്രട്ടറി എസ്.എം. നാസർ, ട്രഷറർ ഷാജി ലാൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.