ചാരുംമൂട്: മേഖലയിലെ താമരക്കുളം, നൂറനാട്, വള്ളികുന്നം ഗ്രാമ പഞ്ചായത്തുകളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
32 കുടുംബങ്ങളിൽ നിന്നായി 117 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസ്, നൂറനാട് കുതിരകെട്ടും തടം ഗവ.എൽ.പി.എസ്, വള്ളികുന്നം കാമ്പിശ്ശേരി അരീക്കര എൽ.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ചത്തിയറയിൽ അഞ്ചും നൂറനാട്ട് പത്തും വള്ളികുന്നത്ത് പതിനേഴും കുടുംബങ്ങളാണ് കഴിയുന്നത്.
പഞ്ചായത്ത് അധികൃതർ - ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ,അംഗൻവാടി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പുകളിൽ സജീവമായി പ്രവർത്തിക്കുന്നു. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്.
സന്നദ്ധ സംഘടനകളുടെയും മറ്റും സഹായങ്ങളും ക്യാമ്പുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.