ഹരിപ്പാട്: മരം വീണ് മുതുകുളം വടക്ക് മഠത്തിൽ തറയിൽ ഗോപാലകൃഷ്ണന്റെ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ 9.30ഓടെ ആയിരുന്നു സംഭവം. വീടിനു സമീപം നിന്ന മാവ് കിടപ്പു മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. മുറിയിൽ കിടന്നിരുന്ന ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒന്നും ഉണ്ടായില്ല. ജന പ്രതിനിധികളും റവന്യൂ അധികൃതരും സ്ഥലത്ത് എത്തി. നാശനഷ്ടങ്ങൾ വിലയിരുത്തി.