അമ്പലപ്പുഴ: കരുമാടി വിളക്കുമരത്തിന് സമീപം ക്യു.എസ് കനാലിന് കുറുകെ കഴിഞ്ഞ രാത്രിയോടെ അക്കേഷ്യ മരം വീണതിനെത്തുടർന്ന് ജലഗതാഗതം തടസപ്പെട്ടു. തകഴിയിൽ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും ജലനിരപ്പ് കൂടുതലായതിനാൽ മരംമുറിച്ചുമാറ്റുവാൻ സാധിച്ചില്ല.