മാവേലിക്കര: വീട് മഴയിൽ തകർന്നുവീണു. കുറത്തികാട് പള്ളിയാവട്ടം വലിയവിളയിൽ അനിൽകുമാറിന്റെ 35 വർഷം പഴക്കമുള്ള വീടാണ് ഇന്നലെ രാത്രി 10.30ന് ഉണ്ടായ ശക്തമായ മഴയിൽ തകർന്ന് വീണത്. വീട്ടുകാർ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുമ്പാണ് ഭിത്തിയും മേൽക്കൂരയും വീണത്. വീട്ടിലെ അംഗങ്ങൾ പള്ളിക്കൽ ഈസ്റ്റ് ഗവ.വെൽഫയർ എൽ.പി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.