obituary

ചേർത്തല:കാറ്റിൽ മരം മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് ളാപ്പള്ളിയിൽ(ശാരദാഭവനിൽ)ശശിധരന്റെ മകൻ ശരൺകുമാർ(22)ആണ് മരിച്ചത്.കഴിഞ്ഞ 8ന് വൈകിട്ട് 3ഓടെ മുട്ടത്തിപറമ്പ് മാർക്കറ്റിന് സമീപം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നുഅപകടം.ഗുരുതരമായി പരിക്കേറ്റ ശരൺ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.ബി.ടെക് ബിരുദധാരിയാണ്.മാതാവ് :അംബിക.സഹോദരി:ശാരിക.സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.