photo

മാരാരിക്കുളം: ദുരന്ത മേഖലയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ദേശീയപാതയിൽ വളവനാട് ഭാഗത്തുവച്ച് ടാങ്കറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേ​റ്റു. തിരുവനന്തപുരം തിരുമല ആർ.ആർ നിവാസിൽ രാജീവ് (33), വേട്ടമുക്ക് അഖിൽ നിവാസിൽ അഖിൽ (25), വട്ടിയൂർക്കാവ് സ്വദേശി ശരത് (35) എന്നിവർക്കാണ് പരിക്കേ​റ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു അപകടം.

തിരുവനന്തപുരത്തെ നാടക പ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെട്ട 'നാടക സൗഹൃദ സംഘ'മാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും മണ്ണഞ്ചേരി പൊലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. മലപ്പുറം ഭാഗത്തേക്ക് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അവശ്യ സാധനങ്ങളുമായി ഇവരുൾപ്പെടെ 13 അംഗ സംഘമാണ് യാത്ര പോയത്.