ആലപ്പുഴ: പ്രളയ ബാധിതർക്കായി പല്ലനമഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, സ്‌കൗട്ട് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച ആവശ്യ വസ്തുക്കളായ വസ്ത്രങ്ങൾ പഠനോപകരണങ്ങൾ ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ ഹരിപ്പാട് കളക്ഷൻ സെന്ററിലേക്ക് സ്‌കൂൾ മാനേജർ ഇടശേരി രവിയുടെ നേതൃത്വത്തിൽ കൈമാറി. പ്രിൻസിപ്പൽ കെ.പി.ശ്രീലേഖ ,ഹെഡ്മിസ്ട്രസ് എം.എം.ജ്യോതി, പി.ടി.എ. പ്രസിഡന്റ് സി.എച്ച് .സാലി ,സ്റ്റാഫ് സെക്രട്ടറി ബി.ബിജു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.