വിദ്യാർഥിനി സമാഹരിച്ച സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
മാന്നാർ: സ്വന്തം വീട് വെള്ളക്കെട്ടിലമരുമ്പോഴും ഏഴാംക്ളാസുകാരി ലോട്ടറിയുടെ സമ്മാന തുകയും കുടുക്കപൊട്ടിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ലോട്ടറിയുടെ സമ്മാന തുകയും കുടുക്കപൊട്ടിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥിനിയുടെ കൈത്താങ്ങ്. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 16ാം വാർഡിൽ കൊറ്റോട്ട് വീട്ടിൽ സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി അംഗം കെ.ആർ ദേവരാജന്റെയും ബ്രാഞ്ച് സെക്രട്ടറി അജിതയുടെയും മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക ദേവരാജനാണ് തന്റെ സമ്പാദ്യം ദുരിതത്തിൽ കഴിയുന്നവർക്ക് നൽകിയത്. കഴിഞ്ഞ പ്രളയത്തിൽ വീട്ടിലെ ടി.വിയും ഫ്രിഡ്ജും നശിച്ചിരുന്നു. പുതിയത് വാങ്ങുന്നതിനായി കുടുക്കയിൽ സമാഹരിച്ച രണ്ടായിരം രൂപയും കേരള ലോട്ടറിയുടെ സമ്മാനത്തുകയായി ലഭിച്ച ആയിരം രൂപയുമാണ് നൽകിയത്. ഇത്തവണത്തെ മഴയിലും വീട് വെള്ളക്കെട്ടിലാണ്. സി.പി. എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ തുക ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി പ്രൊഫ.പിഡി ശശിധരൻ, കെ.നാരായണപിള്ള, പി.എൻ ശെൽവരാജൻ, ജി.രാമകൃഷ്ണൻ, ഡി ഫിലേന്ദ്രൻ എന്നിവർ പങ്കെടുത്തു.