കായംകുളം. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റും പത്തിയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ കരുവറ്റുംകുഴി പിച്ചനാട്ട് പി.ഡി.സുനിൽ (53) നിര്യാതനായി. പത്തിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി അംഗം, ആലപ്പി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.ആർ.ബിജി. മക്കൾ: ഗൗരി പാർവതി, ലക്ഷ്മി പാർവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.