sndp

ചേർത്തല:ശ്രീനാരായണ ഗുരുദേവന്റെ 165ാമത് ജയന്തി ആഘോഷവും 92ാമത് മഹാസമാധി ദിനാചരണവും വിപുലമായി നടത്താൻ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ അരൂർ മേഖല യോഗം തീരുമാനിച്ചു.2000 പേരെ ചേർത്തലയിൽ നടക്കുന്ന റാലിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,അനിൽ ഇന്ദീവരം,വി.ശശികുമാർ,പി.അനിയപ്പൻ,കൗൺസിലർമാരായ ബിജുദാസ്,ഡി.ഗിരീഷ്‌കുമാർ,പി.വിനോദ്, വി.എ.സിദ്ധാർത്ഥൻ,കെ.എം.മണിലാൽ,ടി.സത്യൻ,വനിതാസംഘം യൂണിയൻസമിതി അംഗം മഞ്ജുബോസ് എന്നിവർ സംസാരിച്ചു.