ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര ഭാഗത്ത് വാഹനയാത്രക്കാർക്ക് ഭീഷണി ഉയർത്തിയിരുന്ന വലിയ മരച്ചില്ലകൾ വെട്ടിമാറ്റി.

പുന്നപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലും വില്ലേജ് ഓഫീസിന് വടക്ക് ഭാഗത്തായും സ്ഥിതി ചെയ്തിരുന്ന നാല് വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം പുന്നപ്ര പൊലീസിന്റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാത വിഭാഗം മുറിച്ചു നീക്കിയത്. ഇന്നലെ രാവിലെ 11 ഓടെ തുടങ്ങിയ മുറിക്കൽ വൈകിട്ട് മൂന്നോടെയാണ് അവസാനിച്ചത്. റോഡിന് കുറുകെ തടി വീണ് ഗതാഗത തടസം രൂക്ഷമാകാതിരിക്കാൻ പുന്നപ്ര പൊലീസും സഹായത്തിനായി രംഗത്തുണ്ടായിരുന്നു.