e

ഹരിപ്പാട്: മണ്ണാറശാല യു.പി സ്കൂൾ പി.ടി.എ കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എലിസബത്ത് ഡാനിയൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വേണു അദ്ധ്യക്ഷനായി. സ്കൂൾ അദ്ധ്യാപകനും ജൈവകർഷകനുമായ എൻ.ജയദേവനെ ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം ജി.കൃഷ്ണ, എം.പി.ടി.എ പ്രസിഡന്റ് വി.ബി.ഷൈലജ, സ്റ്റാഫ് സെക്രട്ടറി എസ്.ആര്യൻ നമ്പൂതിരി, എസ്.ആർ.ജി കൺവീനർ ടി.എൻ.പ്രസീദ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ് സ്വാഗതവും അദ്ധ്യാപിക ജെ.മാല്ല്യ നന്ദിയും പറഞ്ഞു.