ഹരിപ്പാട്: റോഡരികിൽ നിന്ന കൂറ്റൻ മരം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഒടിഞ്ഞു വീണ് കാർ തകർന്നു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി എ സ്റ്റാർ കാറിന്റെ മുകളിലേക്കാണ് മരം വീണത്. കാറിലുണ്ടായിരുന്ന കരുവാറ്റ ചൈത്രം വീട്ടിൽ സുഖ് ലാൽ ഉൾപ്പെടെ മൂന്ന് പേർ പരി