ഹരിപ്പാട്: പ്രളയ ബാധിതർക്ക് സഹായവുമായി ഓച്ചിറ ഗ്രേറ്റർ ലയൺസ് ക്ലബ് അംഗങ്ങൾ ഹരിപ്പാട് എത്തി. ഹരിപ്പാട് ഗവ.യു.പി.സ്കൂളിൽ പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മറ്റു ഭക്ഷ്യ സാധനങ്ങൾ, സാനിട്ടറി നാപ്കിൻ എന്നിവ എത്തിച്ചു നൽകി. ഹരിപ്പാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് ക്ലബ് അംഗങ്ങളായ പുഷ്പാംഗദൻ, സുരേഷ് പോറ്റി, അർച്ചനാ ജയപ്രകാശ്, രാധാകൃഷ്ണ പിള്ള, ഉഷാ പോറ്റി, ആർ.ഹരീഷ് ബാബു എന്നിവരിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. എൻ.സി.സി കേഡറ്റുകളോടൊപ്പം ക്ലബ് അംഗങ്ങളും ചേർന്ന് ക്യാമ്പ് പരിസരം ശുചിയാക്കി.