ചേർത്തല: മോഷ്ടിച്ച ബൈക്ക് പണയം വച്ച് മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തുന്ന രണ്ടംഗ സംഘം പിടിയിൽ. എറണാകുളം നെട്ടൂർ തച്ചതറ വീട്ടിൽ നോബിൻ ജോസഫ് (22), കൊച്ചി കോർപ്പറേഷൻ പാലം പള്ളിപ്പറമ്പിൽ ആന്റണി അഭിലാഷ് (22) എന്നിവരെയാണ് ചേർത്തല ഗവ. ആയുർവേദ ആശുപത്രിക്ക് സമീപത്തു നിന്ന് ഡിവൈ.എസ്.പി എ.ജി.ലാൽ, സി.ഐ വി.പി. മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 270 നൈട്രസെപ്പാം ലഹരി ഗുളികകൾ പിടിച്ചെടുത്തു.
പ്രതികളെ വിശദമായി ചേദ്യം ചെയ്‌തോടെ ഇവർ ചേർത്തല സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച രണ്ട് ലക്ഷം രൂപ വിലവരുന്ന ഹോണ്ട സി.ബി.ആർ ബൈക്കും എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നിന്ന് അപഹരിച്ച യമഹ ബൈക്കും പൊലീസ് കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. എസ്.ഐ ടി.എ.ജോസഫ്,എ.എസ്.ഐ തോമസ്, സി.പി.ഒമാരായ രജീഷ്, ജിതിൻ, മനോജ് കൃഷ്ണൻ, പ്രവീഷ്,അനൂപ്,ശരത്ത്, അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.